സൗഹൃദത്തിന്റെ പേരിൽ ചെയ്ത സിനിമകൾ കരിയറിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്ന് നടി ചിത്ര. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ഉണ്ടായ പാളിച്ചകളെക്കുറിച്ച് തുറന്നു പറഞ്ഞത്.
മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്,; വെളിപ്പെടുത്തലുമായി ഡാൻസർ തമ്പി
നടിയുടെ വാക്കുകൾ
നെഗറ്റിവ് ഷെയ്ഡ് ഉള്ള സിനിമകളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ സിനിമകളിലെ തിരഞ്ഞെടുപ്പുകളിലുള്ള പാളിച്ചകൾ കാരണമായി. മലയാള സിനിമയിൽ ചെറുതാണെങ്കിലും കരുത്തുറ്റ കഥാപാത്രമായിരിക്കും. ചില സിനിമകളിൽ തുടർച്ചയായി ഒരേ പോലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.
ഒന്നോ രണ്ടോ സീനുകളിൽ മാത്രമായും അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ നമ്മളും സംവിധായകരുമായി ഒരു സൗഹൃദം ഉണ്ടാകും. അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ ഗസ്റ്റ് റോൾ ചെയ്യാമോ എന്ന് ചോദിയ്ക്കുമ്പോൾ പറ്റില്ലെന്ന് പറയാനാകില്ല. അങ്ങനെ ഒരുപാട് ചെറിയ റോളുകൾ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക