തിരുവനന്തപുരം വര്‍ക്കല ഇടവയില്‍ അമ്മയ്ക്കുനേരെ മകന്റെ ക്രൂരമായ മര്‍ദ്ദനമെന്ന് റിപ്പോർട്ട്. കൂടാതെ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെയാണ് ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമ്മയെ മര്‍ദ്ദിക്കുന്ന മകന് റസാക്കിന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് സഹോദരിയാണ്. സംഭവത്തിന് ശേഷം റസാഖ് ഒളിവിലാണെന്നാണ് പൊലീസ് അരിക്കുന്നത്.
പുതുവത്സര രാവിലെ ഡിജെ പാര്‍ട്ടികള്‍ എതിര്‍ക്കില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ
നിലത്തിരിക്കുന്ന അമ്മയെ മകന് ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. പൊലീസ് പറയുന്നത് മകന് മദ്യലഹരിയിലായിരുന്നുവെന്നാണ്. എന്നാൽ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. തനിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് സഹോദരി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക