ലോകം മുഴുവൻ കോവിഡ് ബാധിച്ച് എല്ലാവരും വീട്ടിൽ അടച്ചിരുന്ന ലോക്ക് ഡൗൺ കാലത്താണ് ‘പണിപാളി’ പാട്ടുമായി നീരജ് മാധവും സംഘവും എത്തിയത്. ‘പണിപാളി’ റാപ് സോംഗ് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. അഭിനയത്തോടൊപ്പം പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് യുവനടൻ.
ഏകദേശം 2020 മുഴുവൻ കൊറോണയ്ക്ക് ഒപ്പമായിരുന്നു നമ്മൾ ചെലവഴിച്ചത്. 2020 അവസാനിച്ച് അടുത്ത വർഷം എത്തിയിട്ടും കൊറോണ മാത്രം എങ്ങോട്ടും പോയില്ല. ഇപ്പോൾ ഇതാ രണ്ടാമത്തെ റാപ് സോംഗുമായി എത്തിയിരിക്കുകയാണ് നീരജ് മാധവ്.
‘2020 എനിക്ക് മടുത്തു; തെണ്ടി തെണ്ടി ഞാൻ വെറുത്തു’ തുടങ്ങി വാക്കുകൾ അടുക്കിവച്ചുള്ള പുതിയ പാട്ടിന് ‘ഫ്ലൈ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പുതിയ റാപ് സോംഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നീരജ് മാധവ് പങ്കുവച്ചത്. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക