തമിഴ്നാട്ടിൽ രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആരാധകരിൽ ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനികാന്തിന്റെ വീടിന് മുന്നിലാണ് ആരാധകൻ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്ത് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നൈ സ്വദേശി മുരുകേശൻ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി .
രജനികാന്തിന്റെ വസതിക്ക് മുന്നില്‍ ഇപ്പോഴും ആരാധകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാനുള്ള രജനീകാന്തിന്റെ തീരുമാനത്തിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായാണ് ആരാധകർ രംഗത്തെത്തിയത്. ചെന്നൈ നഗരത്തിലും തമിഴ്നാടിന്റെ പല ഭാഗങ്ങലിലും രജനീകാന്ത് ആരാധകർ പ്രതിഷേധവുമായി തെരുവിലറിങ്ങി.
രണ്ട് വർഷം മുൻപ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ് രജനി. അതിനാൽ തന്നെ അദ്ദേഹത്തിൻ്റ രാഷ്ട്രീയപ്രവേശനത്തിനെതിരെ സ്വന്തം കുടുംബത്തിൽ നിന്നു തന്നെ വലിയ എതിർപ്പാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക