തൃശൂർ തോട്ടപ്പടി ദേശീയപാതയിൽ മറിഞ്ഞ് 19 പേർക്ക് പരുക്കേറ്റു. കൊച്ചി വൈറ്റിലയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
രാത്രി പത്തരയോടെയായിരുന്നു അപകടം. കൊച്ചി വൈറ്റിലയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ഡിവൈഡറിൽ കയറി ബസ് മറിഞ്ഞത്.
19 യാത്രക്കാർ ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളുടെ തലയ്ക്ക് പരുക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
വിവരമറിഞ്ഞ് മണ്ണുത്തി പൊലീസ് പാഞ്ഞെത്തി. നാട്ടുകാർ തന്നെ യാത്രക്കാരെ പല വണ്ടികളിൽ ആശുപത്രിയിലേയ്ക്ക് മാറ്റി. സ്ഥിരം അപകടമേഖലയാണിത്. കഴിഞ്ഞ ദിവസം ലോറി ഇവിടെ മറിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക