രാജ്യമൊട്ടാകെ കോവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകളെല്ലാം നിർത്തി വച്ചിരുന്നു. ഇപ്പോഴിതാ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ട്രെയിൻ സർവീസുകളെല്ലാം പുനഃസ്ഥാപിച്ചു തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തും ട്രെയിൻ സർവീസുകളെല്ലാം പുനരാരംഭിക്കാനൊരുങ്ങുകയാണ്. എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എട്ട് മുതൽ സർവീസ് ആരംഭിക്കും. രാവിലെ 9.10ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 7.18ന് ബെംഗളൂരുവിൽ എത്തും. അതേസമയം, ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി ഒൻപത് മുതൽ സർവീസ് തുടങ്ങുമെന്നാണ് വിവരം.
അദ്ദേഹത്തിന് ഇതുവരുമെന്ന് കരുതിയില്ല; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ഗാംഗുലിയെ സന്ദര്‍ശിച്ച് മമത
മംഗളൂരു – നാഗർകോവിൽ ഏറനാട് എക്സ്പ്രസും തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസും സ്പെഷ്യൽ സർവീസായി പുനരാരംഭിക്കും. പാലരുവിയുടെ തിരുനെൽവേലിയിൽ നിന്നുള്ള സർവീസ് നാലിനും പാലക്കാട് നിന്ന് അഞ്ചിനും ആരംഭിക്കും. മംഗളൂരു – നാഗർകോവിൽ ഏറനാട് സ്പെഷ്യൽ മംഗളൂരുവിൽ നിന്ന് ഈ മാസം ആറിനും നാഗർകോവിലിൽനിന്ന് ഏഴിനും സർവീസ് ആരംഭിക്കും.
കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ യുഡിഎഫില്‍ ചേരാന്‍ തയാറെന്ന് പി.സി.ജോര്‍ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക