കോവിഡ് പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്സിലൂടെ ക്ലാസുകൾ സംപ്രേഷണം ചെയ്തു തുടങ്ങിയത്. ഡിജിറ്റൽ ക്ലാസ്സുകളുടെ സംപ്രേഷണം കൈറ്റ് വിക്ടേഴ്സിൽ തിങ്കളാഴ്ച പുനരാരംഭിക്കും. വൈകുന്നേരം 05.30 മുതല്‍ 07.00 മണി വരെയായിരിക്കും പത്തിലെ ക്ലാസുകൾ നടക്കുക. ഈ ക്ലാസ്സിന്റെ പുനഃസംപ്രേഷണം തൊട്ടടുത്ത ദിവസം രാവിലെ 06.30 മുതല്‍ 08.00 മണിവരെ അതേ ക്രമത്തില്‍ തന്നെ നടത്തും.
പച്ച കുത്താൻ ഇഷ്ടമാണോ? അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ
പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ 11.00 മുതല്‍ 12.00 മണി വരെയും എട്ട്, ഒന്‍പത് ക്ലാസുകള്‍ ഉച്ചയ്ക്ക് 02.00 നും 02.30 നും നടക്കും. രാവിലെ 08.00 മുതല്‍ 11.00 മണി വരെയും വൈകുന്നേരം 03.00 മണി മുതല്‍ 05.30 വരെയും ആയിരിക്കും പ്ലസ് ടു ക്ലാസുകള്‍. അതേസമയം, ന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകൾ ഡിസംബര്‍ രണ്ടാം വാരം മുതല്‍ സംപ്രേഷണം ചെയ്ത രൂപത്തില്‍ ഉച്ചയ്ക്ക് 12.00 നും 02.00 നും ഇടയില്‍ സംപ്രേഷണം ചെയ്യാനാണ് തീരുമാനം. മുഴുവന്‍ ക്ലാസുകളും കുട്ടികള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ സമയത്ത് firstbell.kite.kerala.gov.in പോര്‍ട്ടലിലൂടെ കാണാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക