കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ യുഡിഎഫില്‍ ചേരാന്‍ തയാറെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് എംഎൽഎ. ഒന്നിച്ചുപോകണമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടി തിരുവന്തപുരത്ത് വച്ച് കാണാമെന്ന് പറഞ്ഞു. കോൺഗ്രസുമായി യോജിച്ച് പോകണമെന്നാണ് നിലവിലെ തീരുമാനം. പി സി തോമസിനെ യുഡിഎഫിൽ എടുക്കാൻ തീരുമാനമായിട്ടുെണ്ടന്നാണ് അറിവ്. ഒപ്പം ജനപക്ഷത്തിന്റെ കാര്യവും യുഡിഫ് പരിഗണനയിൽ ഉണ്ടെന്നാണ് നിഗമനമെന്നും പി സി ജോർജ് മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റിലായിരുന്നു വെളിപ്പെടുത്തൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക