കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഉഷ്ണ മേഖല സസ്യമാണ് കൊക്കോ. തെങ്ങ്, കമുക് തോട്ടങ്ങളില്‍ ഇടവിളയായി കൊക്കോ കൃഷി ചെയ്താല്‍ മൊത്ത ആദായം മെച്ചപ്പെടും. ജൂണ്‍,ജൂലൈ മാസങ്ങളില്‍ കൊക്കോ കൃഷിയാരംഭിക്കാം. ഇതിനായി നല്ല നടീല്‍വസ്തുക്കള്‍ വിശ്വസ്തമായ ഏജന്‍സികളില്‍നിന്നും വാങ്ങണം.
അധികം ഈര്‍പ്പമില്ലാത്ത, നീര് വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. ഇടവിളയാണെങ്കില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ഇരുനൂറു ചെടികള്‍ നടാന്‍ പറ്റും. ചെടികളുടെ എണ്ണം കുറയുകയും ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.
ആറോ, ഒന്‍പതോ ഇഞ്ച് നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം.
കൂടകള്‍ തമ്മില്‍ ഒരടിയെന്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും കൂടയില്‍ തൈകള്‍ തയ്യാറാകും. ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്ത് അതില്‍ കുറച്ചു വളപ്പൊടിയും മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഷം തൈകള്‍ നടുക. ബഡ് തൈകളാണെങ്കില്‍ നൂറു ചെടികളില്‍ നിന്നും നൂറു ശതമാനം ആദായം കിട്ടും. കായ്ഫലമുള്ള ചെടികളും ബഡ് ചെയ്തു ഫലഭൂയിഷ്ടമാക്കാം.
നടീൽവസ്തു തിരഞ്ഞെടുക്കുവാൻ ശാസ്ത്രീയമായി നട്ടുവളർത്തിയ തോട്ടങ്ങൾ നിന്നുതന്നെ വാങ്ങുക. ജനിതക ശേഷി കുറഞ്ഞ മറ്റു കൊക്കോ മരങ്ങളിൽനിന്ന് അകലെ ഒറ്റപ്പെട്ട സ്ഥലത്ത് വേണം കൊക്കോ തോട്ടങ്ങൾ ഒരുക്കാൻ.
കൊക്കോ മരങ്ങൾക്ക് സ്വപരാഗണം ശേഷി ഇല്ലാത്തതിനാൽ ഒരേ ഇനത്തിൽ ഉള്ളവ തോട്ടത്തിൽ വച്ച് പിടിപ്പിക്കുന്നത് നല്ലതല്ല. നല്ല വരുമാനം ലഭ്യമാകാൻ ജനിതക വ്യത്യാസമുള്ള ഇനങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കേണ്ടത്.
മരങ്ങളിൽ പരാഗണം നടന്നു ഏകദേശം 130 ദിവസത്തിനുള്ളിൽ കായ്കൾ പാകമാകുന്നു. ഒരു വിത്ത് പാകി 15 ദിവസത്തിനുള്ളിൽ അതിന് മുള വരുന്നു. ചാലുകൾ കീറി ജൈവവളങ്ങൾ ചേർത്ത് ചെടി വച്ച് പിടിക്കുമ്പോൾ മികച്ച വിളവ് ഉണ്ടാകും.
സൂര്യപ്രകാശം ലഭ്യമാകുന്ന ഇടമാണ് കൊക്കോ കൃഷിക്ക് അനുയോജ്യമായ കണക്കാക്കുന്നത്. നടാൻ 45 സെൻറീമീറ്റർ വീതം ആഴവും വീതിയും നീളവും ഉള്ള കുഴികൾ എടുക്കണം.
കായ്ഫലം കൂടുതൽ ലഭ്യമാകുന്ന മരം ആണെങ്കിൽ ഇരട്ടി വളം ആണ് നൽകേണ്ടത്. വളപ്രയോഗം നടത്തുമ്പോൾ മരത്തിൻറെ ചുറ്റും ഇലകൾ വകഞ്ഞുമാറ്റി ഒരു മീറ്റർ വ്യാസാർധത്തിൽ ചെറിയ തടങ്ങൾ എടുത്ത് വളമിട്ടു നൽകുക.അതിനുശേഷം ഇലകൾകൊണ്ട് പുതയിട്ട് സംരക്ഷിക്കണം. ഇത് ചെടികളുടെ നല്ല രീതിയിലുള്ള വളർച്ചയ്ക്കും കൂടുതൽ കായഫലത്തിനും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക