കണ്ണൂര്‍ :ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജനുവരി 12ന് രാവിലെ 10 മണിക്ക് ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്നതാണ് വിഷയം. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജനുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യാം. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, നിയര്‍ സബ് ജയില്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0497 2705460.
പ്രതികരിക്കാൻ ഇവിടെ എഴുതുക