അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് സ്ഥിരം മാസശമ്പളം നൽകുമെന്ന കമലഹാസന്റെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയ . മുൻ ഭാര്യ വാണി ഗണപതിയുടെ പഴയ അഭിമുഖം ചൂണ്ടിക്കാട്ടിയാണ് കമലഹാസനെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തിയത് .
വാണി ഗണപതിയുമായി ബന്ധം വേർപെടുത്തിയ ശേഷം സാമ്പത്തികമായി താൻ ഏറെ കഷ്ടപ്പെട്ടുവെന്ന് കമലഹാസൻ പ്രസ്താവിച്ചിരുന്നു . ഇതിനെതിരെ വാണി ഗണപതി നടത്തിയ പ്രസ്താവനയാണ് വീണ്ടും സജീവമാകുന്നത്.
സേതുരാമയ്യര്‍ക്ക് ഒപ്പം വിക്രം വീണ്ടും എത്തുന്നു? ‘സി.ബി.ഐ 5’ല്‍ ജഗതി ശ്രീകുമാറും
വിവാഹമോചനത്തിനു ശേഷം സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ഉപകരണങ്ങൾ എടുക്കാൻ പോലും കമൽ അനുവദിച്ചില്ലെന്ന് വാണി പറഞ്ഞിരുന്നു . “ പരസ്യമായി പറയേണ്ട സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു , കാരണം ഞാൻ അദ്ദേഹത്തെ പാപ്പരത്തത്തിലേക്ക് നയിച്ചതായി കമൽ അവകാശപ്പെടുകയാണെങ്കിൽ, ഞാൻ ഇപ്പോൾ നേടിയ എല്ലാ വിജയങ്ങളും സ്വത്തുക്കളും അയാളിൽ നിന്നാണെന്ന് ആളുകൾ ചിന്തിച്ചേക്കാം. എന്റെ നിശബ്ദത സ്വീകാര്യമാണെന്ന് തെറ്റിദ്ധരിക്കരുത്, ” വാണി ഗണപതി കമലിനുള്ള മുന്നറിയിപ്പെന്ന പ്പോലെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത് .
ശരിക്കും ഞങ്ങൾ താമസിച്ച ഫ്ലാറ്റിൽ നിന്ന് ഉപയോഗിച്ച ഉപകരണങ്ങൾ നൽകാൻ പോലും അദ്ദേഹം വിസമ്മതിച്ചു. അങ്ങനെയുള്ള ഒരാളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നും വാണി ചോദിച്ചിരുന്നു .
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം അധികാരത്തിൽ വന്നാൽ വീട്ടമ്മമാർക്ക് മാസശമ്പളം നൽകുമെന്നാണ് കമൽഹാസന്റെ വാഗ്ദാനം. സ്ത്രീശാക്തീകരണത്തിനാണ് തന്റെ പാർട്ടി മുൻഗണന നൽകുന്നതെന്ന് പറഞ്ഞായിരുന്നു ഈ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക