അധോലോക കുറ്റവാളി രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തതായി റിപ്പോർട്ട്. ചോദ്യം ചെയ്തത് 2016ൽ രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശം അയച്ച കേസിലാണ്.
കന്റോമെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ് ബംഗലൂരുവിലെ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്തത്. എന്നാൽ രവി പൂജാരി നൽകിയ മറുപടി താൻ സന്ദേശമയച്ചിട്ടില്ലെന്നാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് കന്റോൺമെന്റ് പൊലീസ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക