തിരുവനന്തപുരം: കേരളാ നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. സമ്മേളനം ആരംഭിച്ചത് രാവിലെ ഒമ്പതിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ്. ജനുവരി 28 വരെയാണ് സമ്മേളനം നിശ്ചയിച്ചതെങ്കിലും വിവാദങ്ങളുടെ സാഹചര്യത്തില്‍ ചുരുക്കാനും സാധ്യതയുണ്ട് എന്നാണ് വിവരം.
ഭരണപക്ഷം വരുന്നത് തദ്ദേശ വിജയത്തിന്റെ ആവേശവുമായാണ്. 100 ദിവസ കര്‍മപരിപാടികളും പുതുവര്‍ഷ പ്രഖ്യാപനവും നടത്തിയതിന് പിന്നാലെ നയപ്രഖ്യാപനവും 15ന് അവതരിപ്പിക്കുന്ന ബജറ്റും ജനപ്രിയ പദ്ധതികള്‍ നിറഞ്ഞതാകുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക