പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് ലൂസിഫർ. ചിത്രം വലിയ വിജയമാണ് സ്വന്തമാക്കിയത്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുന്നുണ്ട്. ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത മുൻപ് തന്നെ പുറത്തു വന്നിരുന്നു. സൂപ്പർ സ്റ്റാർ ചിരഞ്ജീവിയാണ് മോഹൻലാൽ അവതരിപ്പിച്ച വേഷം കൈകാര്യം ചെയ്യുന്നത്.
‘സുശാന്ത് നിഷ്കളങ്കനും ശാന്തനും’ ; നടനെ കുറിച്ച് വ്യക്തിപരമായ പരാമർശങ്ങളുമായി കോടതി
ചിത്രത്തിൽ മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രം ആരു ചെയ്യുമെന്ന കാര്യത്തിൽ തീരുമാനങ്ങളൊന്നും വന്നിരുന്നില്ല. എന്നാൽ ഇപ്പോഴിതാ അതേകുറിച്ച് ചില സൂചനകൾ പുറത്തുവന്നിരിക്കുകയാണ്. ഈ കഥാപാത്രം തെലുങ്കിൽ പ്രിയാമണിയായിരിക്കും ചെയ്യുക എന്നാണ് വിവരം. ധനുഷ് നായകനായി എത്തിയ അസുരന്റെ തെലുങ്ക് റീമേക്ക് ‘നാരപ്പ’യിൽ വെങ്കടേഷ് ദഗുബാടിയോടൊപ്പം പ്രിയാമണിയാണ് നായികയായി എത്തുന്നത്. തമിഴിൽ ധനുഷിന്റെ നായികയായി എത്തിയത് മഞ്ജുവാര്യർ തന്നെയായിരുന്നു.
തിയേറ്ററുകളിൽ നൂറു ശതമാനം പ്രവേശനം പിൻവലിച്ച് തമിഴ്നാട് സർക്കാർ; അധിക പ്രദർശനങ്ങൾ നടത്താൻ അനുമതി
പ്രതികരിക്കാൻ ഇവിടെ എഴുതുക