ബോളിവുഡ് ലോകത്തിനു മാത്രമല്ല, മുഴുവൻ സിനിമ പ്രേമികൾക്കും സിനിമ മേഖലക്കും ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു നടൻ സുശാന്ത് സിങിന്റെ മരണം. ഇപ്പോഴും നടന്റെ മരണത്തിലെ ദുരൂഹതകൾ പൂർണമായും നീങ്ങിയിട്ടില്ല. താരത്തിന്റെ മരണത്തിനു പിന്നാലെയാണ് ബോളിവുഡ് സിനിമ ലോകത്തുനിന്ന് പല വെളിപ്പെടുത്തലുകളും ഉണ്ടായത്.
കേരളത്തില്‍ നിന്നുള്ള ഇറച്ചി കോഴികള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി തമിഴ്നാടും കര്‍ണാടകയും
ഇപ്പോഴിതാ സുശാന്ത് സിങിനെ കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിരിക്കുകയാണ് കോടതി. താരത്തിന്റെ സഹോദരിമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് പരാമർശം. സുശാന്ത് നിഷ്കളങ്കനും വളരെ ശാന്തനുമാണെന്നാണ് കോടതി വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മുഖം കണ്ടാൽ തന്നെ നിഷ്കളങ്കനും ശാന്തനും അതിലുപരി നല്ലൊരു മനുഷ്യനുമായിരുന്നു എന്ന് അറിയാൻ സാധിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എസ്എസ് ഷിൻഡെ, എംഎസ് കാർണിക് എന്നിവർ അധ്യക്ഷരായ ബഞ്ചാണ് ഇക്കാര്യം പരാമർശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക