വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി. സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കി. അന്വേഷണം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വഷണം റദ്ദാക്കണമെന്നാവശ്യപ്പെടുള്ള ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ വിധി. സംസ്ഥാന സർക്കാരും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമാണ് ഹർജികൾ നൽകിയത്.
പദ്ധതിയിൽ എഫ്സിആർഎ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നും പാവങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതിയാണ് വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ നടപ്പാക്കുന്നതെന്നുമായിരുന്നു സർക്കാറിന്റെ വാദം.
എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വഷണമെന്നായിരുന്നു സിബിഐ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക