കണ്ണൂർ :ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്ക് നടന്ന പ്രത്യേക തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ബിനോയ് കുര്യന് 6980 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സാധുവായ 32580 വോട്ടുകളില്‍ 18687 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ലിന്റ ജയിംസ് മുള്ളന്‍കുഴിയില്‍ (യുഡിഎഫ്്)11707, കെ ജയപ്രകാശ് (ബിജെപി)1333, മൈക്കിള്‍ (ജെഎസ്എസ്) 99, സ്വതന്ത്ര സ്ഥാനാര്‍ഥികളായ ലിന്‍ഡ ബാബു 419, എം ലിന്റ 259, നാരായണകുമാര്‍ 76 എന്നിങ്ങനെ വോട്ടുകളും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക