നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയുടെ അറസ്റ്റ് വാറന്റിനെതിരെ കേസിലെ മാപ്പു സാക്ഷി വിപിന്‍ലാല്‍ സമര്‍പ്പിച്ച ഹർജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഇന്ന് പരിഗണിക്കുക.
‘തടയുന്നത് ആരെന്ന് അറിയില്ല’ , ഇനി ആരുടെയും കാലുപിടിക്കാനില്ലെന്ന് പി സി ജോർജ്
ഇക്കഴിഞ്ഞ 21 നാണ് വിപിന്‍ലാലിനെതിരെ വിചാരണക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വിയ്യൂര്‍ ജയിലില്‍ കഴിയവേ ഇയാൾ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായിരുന്നു. തുടർന്നാണ് ഇയാളെ ഹാജരാക്കണമെന്ന് കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, വിപിൻ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്ന് വിചാരണക്കോടതി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക