കൊച്ചി: സുരേഷ് ഗോപി നായകനായെത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. എട്ടു വയസുള്ള ഇരട്ടക്കുട്ടികളേയും 11, 14 വയസ് പ്രായമുള്ള പെൺകുട്ടികളെയും 4-5 വയസ് പ്രായമുള്ള ആൺകുട്ടികളെയുമാണ് വേണ്ടത്. കാസ്റ്റിംഗ് കോളിന്റെ വിശദാംശങ്ങൾ സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് മാത്യു തോമസാണ്. 25 കോടിയിലേറെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
ഷിബിൻ ഫ്രാൻസാണ് ഒറ്റക്കൊമ്പന്റെ തിരക്കഥ ഒരുക്കുന്നത്. അറ്റാക്ക് ടു ഡിഫൻഡ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. പുലിമുരുകന് ഛായാഗ്രഹണം നിർവ്വഹിച്ച ഷാജികുമാറാണ് ഒറ്റക്കൊമ്പനും ക്യാമറ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക