ഡല്‍ഹി : രാജ്യത്ത് ആറ് ദിവസം കൊണ്ട് 10 ലക്ഷം പേര് കോവിഡ് വാക്സിന് ഡോസെടുത്തു. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്സിനെടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വാക്സിന് കുത്തിവയ്പ്പെടുത്തവരുടെ എണ്ണം 16 ലക്ഷമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
യുകെയിൽ പത്ത് ലക്ഷം പേര്‍ക്ക് കുത്തിവയ്പ്പെടുക്കാന്‍ 18 ദിവസമാണെടുത്തത്. അമേരിക്കയിൽ 10 ദിവസവുമെടുത്തു. ഇന്ത്യയിൽ ജനുവരി 24 രാവിലെ 8 മണി വരെ 16 ലക്ഷത്തോളം (15,82,201) പേർ കോവിഡ് വാക്സിന് കുത്തിവയ്പ്പെടുത്തുവെന്നാണ് കണക്ക്. 24 മണിക്കൂറിനുള്ളില്‍ 3,512 സെഷനുകളിലായി രണ്ട് ലക്ഷത്തോളം ആളുകള്‍ക്ക് വാക്സിനേഷന് നല്കി. ഇതുവരെ 27,920 സെഷനുകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു
. ‘വാക്സിന് മൈത്രി’ സംരംഭത്തിന്റെ ഭാഗമായി ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിന് അയക്കുന്നുമുണ്ട്. ഇതുവരെ 92 രാജ്യങ്ങള്‍ കോവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക