സൈനിക ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചു. ജമ്മു കശ്മീരിലാണ് സൈനിക ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചത്. പൈലറ്റാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. എച്ച്എൽഎൽ ധ്രുവ് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
റിപ്പബ്ലിക്ക് ദിനത്തിൽ മലയാളക്കരയുടെ പച്ചപ്പും ഗ്രാമക്കാഴ്ചകളുമൊരുക്കി കേരളവും
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൈലറ്റ് മരിക്കുകയായിരുന്നു. അപകടമുണ്ടാകാനുള്ള കാരണമോ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ വ്യക്തമായിട്ടില്ല. കശ്മീരിലെ കഠുവ ജില്ലയിലെ ലഖാൻപൂരിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്.
ടൊവിനോയും കീർത്തിയും ഒന്നിക്കുന്നു…; ‘വാശി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക