ഇന്ത്യക്ക് ഇന്ന് 72-ആം റിപ്പബ്ലിക് ദിനം. 1950 ജനുവരി 26നാണ് ഇന്ത്യ റിപ്പബ്ലിക് ആയത്. കൊവിഡ് മഹാമാരി കാലത്തെ റിപ്പബ്ലിക് ദിനാഘോഷം ആയതിനാൽ പതിവിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണത്തെ ആഘോഷം. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന അതേസമയം തന്നെ സർക്കാരിനെതിരായ കർഷകരുടെ ട്രാക്ടർ റാലി സംഘടിപ്പിക്കും. പതിവിന് വിപരീതമായി ഇത്തവണ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മേധാവികളുണ്ടാവില്ല.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ഒരു രാജ്യത്തു നിന്നുള്ള പ്രസിഡന്റോ പ്രധാനമന്ത്രിയോ ഇന്ത്യയിൽ ചടങ്ങിനെത്താതെയിരിക്കുന്നത്. ഒരു വിദേശ രാജ്യത്തെ അതിഥിയില്ലാതെ ഇത് നാലാം തവണയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 1952, 1953, 1966 എന്നീ വർഷങ്ങളിൽ വിദേശത്തു നിന്നുള്ള അതിഥികളുണ്ടായാരുന്നില്ല. പരേഡ് നടത്തുമ്പോൾ 1.5 മീറ്റർ സാമൂഹിക അകലം പാലിക്കും. റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ 321 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. ഇതിന് പുറമെ 80 കവാകാരൻമാർ വിവിധ കലാരൂപങ്ങളുമായി അണിനിരക്കും. ഈസ്റ്റ് സോണിൽ നിന്നുള്ള കലാകാരൻമാരും ഇത്തവണ പങ്കെടുക്കാനെത്തുന്നുണ്ട്. ഇന്ത്യ പാകിസ്ഥാൻ അതിർത്തിയായ അട്ടാരിയിൽ ഇത്തവണ റിപ്പബ്ലിക് ദിന പരേഡുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക