ഐക്കണിക്ക് സ്ട്രീറ്റ് ഫൈറ്ററായ മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റി ഇതുവരെ വിപണിയിലെത്തിച്ചെന്ന് റിപ്പോർട്ട്. 1992-ലാണ് ആദ്യത്തെ ഡ്യുക്കാട്ടി മോൺസ്റ്റർ എത്തുന്നത്. ആദ്യത്തെ മോൺസ്റ്റർ അരങ്ങേറ്റം കുറിച്ച് ഏകദേശം 30 വർഷത്തിനു ശേഷമാണ് കമ്പനിയുടെ ഈ പുതിയ നേട്ടം.
‘രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ?’ ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ആര്യ
3.50 ലക്ഷം യൂണിറ്റ് തികയുന്ന മോഡലായ ഡ്യുക്കാറ്റി മോൺസ്റ്റർ 1200 S ബ്ലാക്ക് ഓൺ ബ്ലാക്ക് വേരിയന്റ് കമ്പനി മിലാനിലെ ഒരു ഉടമയ്ക്ക് കൈമാറിയെന്നാണ് വിവരം. 2020 ഡിസംബർ രണ്ടിന് ഇറ്റാലിയൻ ബ്രാൻഡ് ഡ്യുക്കാറ്റി മോൺസ്റ്ററിന്റെ പുതിയ തലമുറ മോഡൽ പുറത്തിറക്കി. 2021 ഏപ്രിലിൽ ഇത് വിപണിയിൽ എത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക