യുപി: ഉത്തര്‍പ്രദേശില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മന്ത്രവാദിക്കും ഭാര്യയ്ക്കും നേരെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു.
മാതാപിതാക്കളുടെ നിലവിളി കേട്ട് എത്തിയ മകനാണ് സംഭവം ആദ്യം കണ്ടത്. ഇരുവരും ആസിഡ് വീണ് പൊള്ളിയ നിലയില്‍ ആയിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി പ്രയാഗ് രാജിലേക്കു മാറ്റി.
കല്പ്പണിക്കൊപ്പം മന്ത്രവാദം കൂടി ചെയ്യുന്നയാളാണ്, ആക്രമണത്തിന് ഇരയായ അമര്‍ജിത് കോരി. ഇവര്‍ക്കു ശത്രക്കള്‍ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മന്ത്രവാദവുമായി ആക്രമണത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നു പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക