മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ഭാവന. വിവാഹശേഷം ഭാവന മലയാള സിനിമയിൽ സജീവമല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ് താരം. നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ഭാവനയുടെ പുതിയ കന്നഡ ചിത്രമായ ഇൻസ്പെക്ടര്‍ വിക്രമിന്റെ ട്രെയ്ലർ പുറത്തുവിട്ടു. ഭാവന തന്നെയാണ് ട്രെയ്ലർ പങ്കുവച്ചത്.
ശ്രീനരസിംഹയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്നാണ് വിവരം. ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ ഹിറ്റായി മാറിയിരുന്നു. രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പയ്യന്നൂര്‍ താലൂക്ക് ഓഫീസിന് പുതിയ കെട്ടിടം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് തറക്കല്ലിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക