സമൂഹമാധ്യമങ്ങളിൽ വൈറലായി ആരാധികക്കൊപ്പമുള്ള ഐശ്വര്യ റായ് ബച്ചന്റെ ചിത്രം. സമൂഹമാധ്യമത്തിൽ വൈറലാകുന്ന ചിത്രത്തിൽ, കാറിനുള്ളിൽ ചാര നിറത്തിലുള്ള ഹൂഡി ധരിച്ച് പുഞ്ചിരിക്കുന്ന ഐശ്വര്യ ആരാധികയുടെ സെൽഫിക്ക് പോസ് ചെയ്യുന്നത് കാണാം.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നൈൻ സെൽവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലായിരുന്നു താരം. ഈ മാസം ആദ്യമാണ് താരം ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യ ബച്ചനുമൊപ്പം ഹൈദരാബാദിലെത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് കാരണം ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് നടി മുംബൈക്ക് പുറത്ത് പോകുന്നത്.
നേരെത്തെ ഹെയർ സ്റ്റൈലിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ ഫ്ലോറിയൻ ഹ്യൂറൽ ജനുവരി 7 ന് ഐശ്വര്യയുടെ ഒരു ചിത്രം പങ്കുവച്ചിരുന്നു. അതിൽ പൊന്നൈൻ സെൽവൻ പോലുള്ള ഒരു സിനിമക്കായി പ്രവർത്തിക്കുന്നതിൽ സന്തോഷമുള്ളതായി കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക