കോഴിക്കോട്: ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാറിനെ കുറ്റം പറയേണ്ടെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന് പറഞ്ഞു. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കാന്‍ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ശശികലയ്ക്ക് വീണ്ടും കുരുക്ക്; ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ.ഡി നോട്ടീസ്
ഇന്ധന വില്പന വഴി ലഭിക്കുന്ന നികുതിയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും ഇത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും മുരളീധരന് പറഞ്ഞു. അതോടൊപ്പം ആലപ്പുഴ ബൈപ്പാസ് സ്വന്തം പേരിലാക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കേണ്ടെന്നും ബൈപ്പാസ് യാഥാര്‍ഥ്യമാക്കാന്‍ കാരണം ഈ സര്‍ക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക