ഡല്‍ഹി: ബജറ്റ് സെഷന്റെ ഉദ്ഘാടന ദിനമായ വെള്ളിയാഴ്ച പാർലമെന്റിന്റെ ഇരുസഭകളിലും പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ പ്രസംഗം ബഹിഷ്കരിക്കുമെന്ന് പതിനേഴ് പ്രതിപക്ഷ പാർട്ടികൾ വ്യാഴാഴ്ച പ്രഖ്യാപിച്ചു. കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ബഹിഷ്കരണത്തിൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മാത്രം പങ്കെടുക്കില്ലെന്നും പ്രതിപക്ഷം പുനപ്പരിശോധന നടത്തണമെന്നും പാർലമെന്ററി കാര്യമന്ത്രി പ്രൽഹാദ് ജോഷി പറഞ്ഞു.
“രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കരുതെന്ന് എല്ലാ പാർട്ടികളിലെയും നേതാക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ് .ഇരുസഭകളുടെയും ബിസിനസ് ഉപദേശക സമിതികൾ യോഗം ചേരുമ്പോൾ ആവശ്യമായ സമയം നീക്കിവയ്ക്കും, ”ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക