നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഗാംഗുലിയെ ഇന്നലെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹം അതിനു ശേഷം നന്നായി ഉറങ്ങിയെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഗാംഗുലിയെ ജനുവരി 27നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ സിസിയു 142 യൂണിറ്റിൽ ചികിത്സയിലാണ്. ജനുവരി 2ന് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചത് കൊൽക്കത്തിയിലെ ഗുഡ് ലാന്റ് സ്പെഷ്യാലിറ്റി ആശുപത്രിയിലാണ്. പിന്നീട് അഞ്ച് ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക