കണ്ണൂർ :ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഗവ ഹൈസ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള വീല്‍ ചെയറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ നിര്‍വഹണം നടത്തുന്നത് ജില്ലാ സാമൂഹ്യനീതി ഓഫീസറാണ്. 10 ലക്ഷം രൂപയാണ് ഇതിനായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. 7142 രൂപയാണ് ഒരു വീല്‍ ചെയറിന്റെ വില. കെല്‍ട്രോണാണ് വീല്‍ ചെയറുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള 70 ഗവ ഹൈസ്കൂളുകള്‍ക്കായി 140 വീല്‍ ചെയറുകളാണ് ആദ്യഘട്ടം വിതരണം ചെയ്യുന്നത്. നിലവില്‍ ഒരു വീല്ചെയറുള്ള വിദ്യാലയങ്ങള്‍ക്ക് ഒന്നാണ് നല്‍കുക.
തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം- മാളവിക മോഹനന്
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡണ്ട് ഇ വിജയന് മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി പി നാരായണന് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ ടി സരള, യു പി ശോഭ, ജില്ലാ പഞ്ചായത്തംഗം കെ താഹിറ, സെക്രട്ടറി വി ചന്ദ്രന്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി പി സനകന്‍, എസ് എസ് കെ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക