കണ്ണൂർ :ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ക്ക് സ്വീകരണവും പ്രേരക് സംഗമവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഡിജിറ്റല്‍ ലിറ്ററസി പോലെയുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സാക്ഷരതാമിഷന്‍ നടപ്പിലാക്കണമെന്നും പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ജില്ലയിലെ മുഴുവനാളുകളെയും പത്താംതരം തുല്യരാക്കുകയാണ് സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം- മാളവിക മോഹനന്
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ വിജയന് മാസ്റ്റര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. ടി സരള, സെക്രട്ടറി വി ചന്ദ്രന്, സാക്ഷരതാ മിഷന് അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, കെ വി ഗോവിന്ദന്, വി ആര് വി ഏഴോം, ടി സുരേഷ് ബാബു, കെ കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക