കോവിഡും ന്യുമോണിയയും ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആരോഗ്യനിലയില്‍ പുരോഗതി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു.
മരുന്നിലൂടെ നിലവില്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവിലും പുരോഗതി ദൃശ്യമായതിനാല്‍ മിനിമം വെന്റിലേറ്റര്‍ സപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്കി വരുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പുരോഗതി തുടരുന്ന സാഹചര്യത്തില്‍, വെന്റിലേറ്ററില്‍ നിന്നും വിമുക്തമാക്കി. സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതിനുള്ള ആദ്യഘട്ടമെന്നോണം ഇടവേളകളില്‍ ഓക്സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിക്കുന്നതും തുടരുകയാണ്. സ്വന്തമായി ആഹാരം കഴിച്ചുതുടങ്ങിയതോടെ ആ ഘട്ടങ്ങളിലും സി-പാപ്പ് വെന്റിലേറ്റര്‍ ഒഴിവാക്കുന്നതിന് സാധി ക്കുന്നുണ്ട്. കോവിഡ് തീവ്രത വ്യക്തമാക്കുന്ന രക്തത്തിലെ സൂചകങ്ങള്‍ മാറിവരുന്നതായി പരിശോധനയില്‍ വ്യക്തമായതും മെഡിക്കല്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തു.
കോവിഡ് ന്യുമോണിയയെത്തുടര്‍ന്നുണ്ടായ ശ്വാസകോശത്തിലെ കടുത്ത അണുബാധ കുറഞ്ഞുവരുന്നതായും, ഇത്തരം അസുഖം ബാധിച്ച നല്ലൊരു ശതമാനം പേരില്‍ പിന്നീട് മറ്റ് അണുബാധയുണ്ടായത് പലകേന്ദ്രങ്ങളില്‍ നിന്നും പൊതുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുന്നറിയിപ്പായി സ്വീകരിച്ച് കടുത്ത ജാഗ്രത ജയരാജന്റെ കാര്യത്തിലും തുടരേണ്ടതുണ്ട് എന്നും മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി.
ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും കോവിഡ് ന്യുമോണിയ വിട്ടുമാറിയിട്ടില്ല എന്നതിനാല്‍ നില ഗുരുതരമായി കണക്കാക്കി തന്നെ ചികിത്സ തുടരേണ്ടതുണ്ടെന്നതും മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ കെ എം കുര്യാക്കോസ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. മെഡിക്കല്‍ കോളേജ് ആശൂപത്രി സൂപ്രണ്ടും മെഡിക്കല്‍ ബോര്‍ഡ് കണ്‍വീനറുമായ ഡോ കെ സുദീപ്, മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളായ ഡോ ഡി കെ മനോജ് (ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് & എച്ച്.ഒ.ഡി ശ്വാസകോശ വിഭാഗം), ഡോ വിമല്‍ റോഹന്‍ (ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് – കാഷ്വാലിറ്റി), ഡോ കെ സി രഞ്ജിത്ത് കുമാര്‍ (എച്ച്.ഒ.ഡി, ജനറല്‍ മെഡിസിന് വിഭാഗം), ഡോ എസ്.എം അഷ്റഫ് (എച്ച്.ഒ.ഡി കാര്‍ഡിയോളജി വിഭാഗം), ഡോ വി കെ പ്രമോദ് (നോഡല്‍ ഓഫീസര്‍, കോവിഡ് ചികിത്സാ വിഭാഗം), ഡോ എസ്.എം സരിന് (ആര്.എം.ഒ) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക