ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആര്.എസ്.എസുകാരനുമാണ് നാഥുറാം ഗോഡ്സെയെന്ന് നടന് സിദ്ധാര്‍ത്ഥ്. അയാളുടെ പേരിലും ഓർമ്മകളിലും ഇന്ത്യക്കാരായ നമുക്ക് നാണക്കേട് തോന്നണമെന്നും സിദ്ധാർഥ് പറയുന്നു. ട്വിറ്ററിലൂടെയാണ് സിദ്ധാർത്ഥിന്റെ പ്രതികരണം. ഗാന്ധിജി അമർ രഹെ എന്ന വാചകത്തോടെയാണ് സിദ്ധാർഥ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. സംഘപരിവാറിനെതിരെ രൂക്ഷനിലപാടുകളുമായി നേരത്തെയും സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു.
https://twitter.com/Actor_Siddharth/status/1355393368809857026?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1355393368809857026%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.expresskerala.com%2Fnathuram-godse-siddharth-bjp-rss-mahatma-gandhi.html
കിസാൻ പരേഡിലിലുണ്ടായ സംഘർഷം ; നൂറോളം കർഷകരെ കാണാനില്ല , പരാതിയുമായി മനുഷ്യാവകാശ സംഘടന
സിദ്ധാർത്ഥിന്റെ പോസ്റ്റ് നിരവധി പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, നാഥുറാം ദേശസ്നേഹിയാണെന്നും ഒരാളെ മാത്രം കൊന്നവനെ തീവ്രവാദിയെന്ന് വിളിക്കാനാവില്ലെന്ന മറുപടിയുമായി ഹിന്ദുത്വ വാദികളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, രാജ്യത്തിന്റെ ആത്മാവിനെ കൊലപ്പെടുത്തിയ നാഥുറാം ആര്.എസ്.എസിന്റെ തീവ്രവാദിയാണെന്ന് നിരവധി പേര് മറുപടി നല്കി.
ഫെബ്രുവരി ഒന്ന് മുതൽ ഡൽഹി സർവകലാശാല തുറക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക