കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടത്. എന്നാലിപ്പോൾ കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ ഡൽഹി സർവകലാശാല തുറക്കാൻ തീരുമാനമായിട്ടുണ്ട്. മാർച്ചിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തന്നെയാണ് ഡൽഹി സർവകലാശാലയും അടച്ചിട്ടത്.
മുടികൊഴിച്ചിൽ കുറയ്ക്കാൻ മുട്ടയുടെ വെള്ള ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ
സർവകലാശാലയിലെ വിവിധി വിഭാഗങ്ങളുടെ മേധാവികളും, ഡിയു അഫിലിയേഷനുള്ള കോളജുകളുടെ പ്രിൻസിപ്പൽമാരും പങ്കെടുത്ത ചർച്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്. അവസാന വർഷ വിദ്യാർത്ഥികളോട് മാത്രമാണ് ക്യാമ്പസിൽ മടങ്ങിയെത്താൻ നിലവിൽ നിർദേശം നൽകിയിട്ടുള്ളത്. ഇതിൻ പ്രകാരം പല ബാച്ചുകളായി വിദ്യാർത്ഥികൾ കോളേജിലെത്തും.
ബാലുശേരിയിൽ ധർമജൻ ബോൾഗാട്ടി വേണ്ട;മുന്നറിയിപ്പുമായി ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക