കണ്ണൂര്‍ :ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ചറിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ (അലിംകോ) സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയിലൂടെ വയോജനങ്ങള്‍ക്കും എഡിഐപി സ്കീമിലൂടെ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന പരിപാടി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ഗണനാ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് രാഷ്ട്രീയ വയോശ്രീ യോജന. പദ്ധതി പ്രകാരം വീല്‍ ചെയര്‍, എല്‍ബോ ക്രച്ചസ്, ഫോള്‍ഡിംഗ് വാക്കര്‍, ട്രൈപ്പോസ്- ടെട്രാപോഡ്, വാക്കിംഗ് സ്റ്റിക്ക്, കണ്ണട, ഹിയറിംഗ് എയിഡ് തുടങ്ങിയ സഹായ ഉപകരണങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് നല്‍കിയത്.
കണ്ണൂര്‍, ഇരിട്ടി, തളിപ്പറമ്പ് എന്നീ സ്ഥലങ്ങളില്‍ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് ജില്ലയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. മൂന്ന് ക്യാമ്പുകളിലായി പങ്കെടുത്തവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 664 വയോജനങ്ങള്‍ക്കാണ് സഹായ ഉപകരണങ്ങള്‍ നല്‍കിയത്. കൂടാതെ എന്‍എസ്എസിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുത്ത 184 ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ നല്കി.
ഒരിക്കലും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ വേഷം അതായിരുന്നു – കെപിഎസി ലളിത
ചടങ്ങില്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്സി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം -ഇന്‍ ചാര്‍ജ്) ഡോ. എം പ്രീത, എന്‍ എസ് എസ് ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ ശ്രീധരന് കൈതപ്രം, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി പി നാരായണന്, അലിംകോ മാനേജര്‍ അശോക് കുമാര്‍ പാല് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക