രാഹുൽ ഗാന്ധി ഉടൻ തന്നെ കോൺഗ്രസ്സ് പാർട്ടിയുടെ അധ്യക്ഷനാകണമെന്ന് കോൺഗ്രസ്. ഇക്കാര്യമാവശ്യപ്പെട്ട് ഡൽഹി കോൺഗ്രസ് പ്രമേയം പാസാക്കുകയും ചെയ്തു. പാര്‍ട്ടിയെ ശക്തമായി നയിക്കാനും വര്‍ഗീയ ജനാധിപത്യവിരുദ്ധ ശക്തികളെ ചെറുക്കാനും രാജ്യത്തെ നാശത്തിന്റെ പാതയില്‍ നിന്ന് രക്ഷിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലപ്പത്ത് രാഹുല്‍ ഗാന്ധി ആവശ്യമാണെന്നാണ് പ്രമേയത്തിൽ കാണിച്ചിരിക്കുന്നത്.
ആരാധകരെ ആവേശം കൊള്ളിക്കാൻ വീണ്ടും ധനുഷ് ; ‘കർണ്ണന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു
നേതൃപരമായ കഴിവ് അദ്ദേഹം എന്നും പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജിഎസ്ടി മുതല്‍ കര്‍ഷക പ്രശ്നം വരെയുള്ള വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രവചനങ്ങള്‍ സത്യാമാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ വീണ്ടും അദ്ധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കുന്നതെന്നും ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനില്‍ ചൗധരി പറഞ്ഞു. കേരളമടക്കമുള്ള ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക