തന്റെ സിനിമാ ജീവിതത്തിൽ ഇഷ്ടമല്ലാതെ ചെയ്ത ഒരു കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് കെപിഎസി ലളിത. 1971-ൽ പുറത്തിറങ്ങിയ ‘ശരശയ്യ’ യിലെ കഥാപാത്രം ഇഷ്ടമല്ലാതെ ചെയ്തതാണെന്ന് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു .
ഇഷ്ടമല്ലാതെ ചെയ്ത കഥാപാത്രഅത് 1971-ൽ പുറത്തിറങ്ങിയ ‘ശരശയ്യ’ എന്ന സിനിമയിലേതാണ്. ‘ഗേളി’എന്ന മോഡേൺ കഥാപാത്രമായിരുന്നു അത്. ഞാൻ ചെയ്താൽ ശരിയാകുന്ന വേഷമല്ലായിരുന്നു. തീരെ മനസ്സില്ലാതെയാണ് ആ വേഷം സ്വീകരിച്ചത്.
സുകുമാരി ചേച്ചിയൊക്കെ ചെയ്താൽ മനോഹരമാകുന്ന കഥാപാത്രം എനിക്ക് കിട്ടിയപ്പോൾ എന്തോ ആത്മ സംതൃപ്തി ഇല്ലാതെയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക