സംസ്ഥാനത്ത് ഇന്ന് പൾസ് പോളിയോ വിതരണം നടക്കും. വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മന്ത്രി കെകെ ശൈലജ പൾസ് പോളിയോ വിതരണത്തിന് തുടക്കം കുറിക്കും. അഞ്ച് വയസിനു താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്നാണ് നിർദേശം. പോളിയോ വിതരണത്തിനായി സംസ്ഥാനത്ത് 24,690 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
24,49, 222 കുട്ടികൾക്കാണ് സംസ്ഥാനത്താകെ ഇന്ന് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. മാത്രമല്ല, കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും ഇത്തവണത്തെ പോളിയോ വിതരണം. രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന പോളിയോ വിതരണം അഞ്ച് മണിയ്ക്ക് അവസാനിക്കും. അരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്.
സിറ്റി ഗ്യാസ് പദ്ധതി: വീടുകളില്‍ ഏപ്രിലോടെ ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക