മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരേ കടൽ. മീര ജാസ്മിൻ, നരേൻ, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രം ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് വീണ്ടും ചിത്രമൊരുക്കുകയാണ്.
സാറാ ജോസഫിന്റെ ‘ആളോഹരി ആനന്ദം’ സിനിമയാക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയെ നായകനാക്കിയാണ് ശ്യാമപ്രസാദ് എത്തുന്നത്. ജൂണിന് ശേഷം ചിത്രീകരണം തുടങ്ങാനാണു സാധ്യത. ‘വായിച്ചിട്ടുളളവർക്ക് മനസിലാകും, വളരെ ശക്തമായ പ്രമേയമുളള കഥയാണ് സാറാ ജോസഫിന്റെ ആളോഹരി ആനന്ദം. മനസ്സിൽ ഏറ്റവും അടുത്ത് നില്ക്കുന്ന പ്രൊജക്ടാണ് ചെയ്യാനിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളമായി തിരക്കഥാ രചനയിൽ ആയിരുന്നു.’ ശ്യാമപ്രസാദ് തന്റെ ചിത്രത്തെ കുറിച്ച് പറഞ്ഞു.
‘ലാത്തിയല്ല, വാളും പരിചയും’; കര്‍ഷക പ്രക്ഷോഭത്തെ പ്രതിരോധിക്കാന്‍ ദല്‍ഹി പൊലീസിന് പുതിയ വേഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക