ഡോളര്‍ കടത്തിയ കേസില്‍ എം. ശിവശങ്കര്‍ സമർപ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഡോളർ കടത്തിയ സംഭവത്തിൽ തനിയ്ക്ക് പങ്കില്ലെന്നും തനിയ്ക്കെതിരായി യാതൊരു തെളിവും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാൽ, കസ്റ്റംസ് തങ്ങൾക്ക് ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കള്ളക്കടത്തിൽ സുപ്രധാന കണ്ണിയാണ് ശിവശങ്കറെന്നും വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വർധനവിൽ തീരുമാനം ഇന്ന്
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്സ്മെന്റ് കേസിലും ശിവശങ്കര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക