എൽ.ഐ.സി.യുടെ ഐ.പി.ഒ. ഒക്ടോബറിനു ശേഷമുണ്ടായേക്കുമെന്ന് അറിയിപ്പ്. കേന്ദ്ര നിക്ഷേപ- പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേയാണ് ഇക്കാര്യം അറിയിച്ചത്. എയർ ഇന്ത്യ, ബി.പി.സി.എൽ, ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരി വിൽപ്പന 2021 സെപ്റ്റംബറോടെ പൂർത്തിയാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. എൽ.ഐ.സി. ഐ.പി. ഒ.യ്ക്കുള്ള മൂല്യനിർണയ നടപടികൾ നടന്നുവരുന്നു. ഇതിനായുള്ള ഏജൻസികളെ ദീപം ചുമതലപ്പെടുത്തിയിട്ടുണ്ട്.
കടൽ വിവാഹ വേദിയായി; 60 അടി താഴ്ച്ചയിൽ വിവാഹിതരായി ചിന്നദുരൈയും ശ്വേതയും; വൈറലായി വീഡിയോ
എൽ.ഐ.സി.യുടെ പത്തുമുതൽ 15 ശതമാനംവരെ ഓഹരികൾ വിൽക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.ഡി.ബി.ഐ. ബാങ്ക്, രണ്ടു പൊതുമേഖലാ ബാങ്കുകൾ, കണ്ടെയ്നർ കോർപ്പറേഷൻ, ബെമൽ, പവൻ ഹാൻസ്, നീലാചൽ ഇസ്പാത് നിഗം ലിമിറ്റഡ് എന്നിവയുടെ വിൽപ്പനയും ഈ വർഷം തന്നെ തീർക്കാനാണ് ലക്ഷ്യം.
‘എന്റെ ഭര്‍ത്താവ് നേരത്തെ വിവാഹിതനാണ്, അയാള്‍ക്കൊരു കുട്ടിയുമുണ്ട്’; പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക