തന്റെ ജീവിതം സിനിമയാക്കേണ്ടെന്നും ക്രിക്കറ്റില്‍ തനിക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ഇന്ത്യൻ താരം ടി. നടരാജന്. ഓസ്ട്രേലിയന്‍ പര്യടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് നടരാജൻ. ഒരു പരമ്പരയിലെ ഏകദിന, ടെസ്റ്റ്, ട്വന്റി 20 മത്സരങ്ങളില്‍ ചരിത്രത്തിലാദ്യമായി അരങ്ങേറ്റം കുറിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോർഡിനുടമയാണ് നടരാജൻ. വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ പകരക്കാരനായാണ് നടരാജൻ ടീമിലിടം നേടിയത്.
ഒക്ടോബറിനു ശേഷം എൽ.ഐ.സി.യുടെ ഐ.പി.ഒ. ഉണ്ടായേക്കും.. ; മൂല്യനിർണയ നടപടികൾ തുടരുന്നു
സ്വപ്രയത്നം കൊണ്ട് പരമ്പരയിലെ മൂന്നു ഫോർമാറ്റിലും തിളങ്ങുവാൻ നടരാജന് സാധിച്ചു. ഇപ്പോഴിതാ നടരാജന്റെ ജീവിതം സിനിമയാക്കുവാനുള്ള ഒരുക്കത്തിലാണ് തമിഴ്, ബോളിവുഡ് മേഖലയിലെ നിർമ്മാതാക്കളും സംവിധായകരും എന്നാണ് വിവരം. എന്നാൽ തന്റെ ജീവിതം സിനിമയാക്കേണ്ടെന്നും ക്രിക്കറ്റില്‍ ഏറെ മുന്നോട്ട് പോകുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും നടരാജന് അറിയിച്ചതായാണ് വിവരം.
കടൽ വിവാഹ വേദിയായി; 60 അടി താഴ്ച്ചയിൽ വിവാഹിതരായി ചിന്നദുരൈയും ശ്വേതയും; വൈറലായി വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക