കണ്ണൂർ :കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷണല്‍ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ക്ക് അവസരം. ജില്ലയിലെ 11 ബ്ലോക്കുകളിലായി 22 പേരെയും ജില്ലാ ഓഫീസില്‍ രണ്ട് പേരെയുമാണ് നിയമിക്കുക. ഒരു വര്‍ഷമാണ് നിയമന കാലാവധി. പ്രായപരിധി 2021 ഏപ്രില്‍ ഒന്നിന് 18 നും 29 നും ഇടയില്‍. എസ് എസ് എല്‍ സി ആണ് അടിസ്ഥാനയോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കും, പട്ടികജാതി, പട്ടികവര്‍ഗ്ഗം, വനിത വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, എന്‍ എസ് എസ്, എന്‍ സി സി, യൂത്ത് ക്ലബ്ബ് വോളണ്ടിയര്‍മാര്‍ക്കും മുന്‍ഗണന. റഗുലര്‍ വിദ്യാര്‍ഥികളും മറ്റു തൊഴില്‍ ചെയ്യുന്നവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. താല്പര്യമുള്ളവര് www.nyks.nic.in ല്‍ ഓണ്‍ലൈനായും കണ്ണൂര്‍ നെഹ്റു യുവകേന്ദ്ര ഓഫീസില്‍ നേരിട്ടും അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍ 0497 2700881.
പ്രതികരിക്കാൻ ഇവിടെ എഴുതുക