തിരുവനന്തപുരം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 18കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് വട്ടപ്പാറ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസം മുന്‍പ് പതിനാറുകാരിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടിയാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം തുറന്നു പറയുകയായിരുന്നു. ആളില്ലാത്ത സമയത്ത് വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു ലൈംഗിക പീഡനമെന്നും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക