13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇറ്റലി ടിക്ക്ടോക്ക് നിരോധിക്കാനൊരുങ്ങുന്നു. ആപ്പ് നിരോധനത്തിന് ടിക്ക്ടോക്ക് അധികൃതർ തയ്യാറെടുക്കുന്നത് ടിക്ക്ടോക്കിലെ ഒരു ചലഞ്ച് ചെയ്ത് 10 വയസ്സുള്ള പെൺകുട്ടി മരണപ്പെട്ട സംഭവത്തെ തുടർന്നാണ്. കുട്ടിയുടെ മരണത്തിനു കാരണം ആപ്പാണെന്ന് കോടതി നിരീക്ഷിച്ചു.
വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ 8 പേർ അറസ്റ്റിൽ
13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫെബ്രുവരി 9 മുതൽ ആപ്പ് നിരോധിക്കുമെന്ന് ടിക്ക്ടോക്ക് അറിയിച്ചു. കൂടാതെ 13 വയസ്സെങ്കിലും പ്രായമുണ്ടെന്ന് തെളിയിക്കുന്നവർക്കേ ഇനി മുതൽ ആപ്പ് ഉപയോഗിക്കാൻ കഴിയൂ. ഒപ്പം 13 വയസ്സിൽ താഴെയുള്ള ആളുകൾക്ക് റിപ്പോർട്ട് ചെയ്യാൻ ഒരു പ്രത്യേക ബട്ടൺ ആപ്പിൽ ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക