തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന റെബ മോണിക്ക ജോൺ വിവാഹിതയാവുന്നു. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് വരൻ. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു.
റെബയുടെ പിറന്നാൾ ദിനത്തിൽ ഇരുവരും വിവാഹഭ്യർത്ഥന നടത്തുകയായിരുന്നു. വിവാഹത്തിന് റെബ സമ്മതം മൂളിയെന്നു ജോയ്മോൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും കാണുന്നത്. ഒന്നിച്ചുള്ള പിറന്നാൾ ആഘോഷത്തിനിടെ ഇരുവരും വിവാഹഭ്യർത്ഥന നടത്തുകയായിരുന്നു. ഇത് വളരെ യാദൃശ്ചികമായിരുന്നു എന്നാണ് ജോയ്മോൻ പറയുന്നത്.
അങ്ങനെ ഞങ്ങൾ യെസ് പറഞ്ഞു. സംഭവിച്ചത് ഓർക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു. കോവിഡും ലോക്ഡൗണും മൂലമുണ്ടായ പ്രത്യേക സാഹചര്യത്തിൽ നീണ്ട ആറുമാസത്തിനു ശേഷമാണ് ദുബായിയിൽ വച്ച് ഞങ്ങൾ വീണ്ടും കാണുന്നത്. ഒ
രു രാത്രിയിൽ രണ്ടുപേരും ഒരുപോലെ പ്രപ്പോസ് ചെയ്യാനുള്ള സാധ്യത എത്രത്തോളമായിരിക്കും? എന്റെ ജീവിതത്തിൽ സംഭവിച്ച വിചിത്രമായ യാദൃശ്ചികത, അതൊരിക്കലും മറക്കുകയുമില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി…
ഈ ഓർമകൾ എന്നെന്നും എന്നിലുണ്ടാകും. ഇനി എന്തൊക്കെയാണ് ജീവിതം ഞങ്ങൾക്കായി ഒരുക്കിവച്ചിരിക്കുന്നത്?! ഒരുപാട് ഇഷ്ടം റെബാ…. ജന്മദിനാശംസകൾ!” – എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക