വാളയാർ കേസ് സി.ബി.ഐയ്ക്ക് വിട്ട സംഭവത്തില്‍ വിജ്ഞാപനത്തിലെ അവ്യക്തത മാറ്റിയതായി സർക്കാര്‍ കോടതിയിൽ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് അറിയിച്ചത് വിജ്ഞാപനത്തിലെ അവ്യക്തത ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ ആണ്.
13 വയസ്സിൽ താഴെയുള്ളവർക്ക് ടിക്ക്ടോക്ക് നിരോധിക്കാനൊരുങ്ങി ഇറ്റലി |
വിജ്ഞാപനത്തിൽ ഒരു കുട്ടിയുടെ മരണത്തെക്കുറിച്ച് മാത്രമാണുള്ളതെന്നായിരുന്നു പരാതിയെന്നും ഇത് അന്വേഷണത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും അമ്മ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുതുക്കിയ വിജ്ഞാപനം ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. അടുത്ത വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക