ചണ്ഡീഗഡ്: കർഷകർക്ക് പിന്തുണയറിയിച്ച് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ രംഗത്ത്. ഗിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കർഷക ദുരവസ്ഥയെ കുറിച്ചുള്ള ചിത്രം പങ്കുവച്ചാണ്. സമരത്തിൽ ഗില്ലിന്റെ പിതാവ് ലഖ്വീന്ദർ സിങ് സജീവമായിരുന്നു.
ഇദ്ദേഹം സിംഗു അതിർത്തിയിലെ പ്രക്ഷോഭങ്ങളിലും പങ്കെടുത്തിരുന്നു. ഗിൽ ഓസീസ് പര്യടനത്തിൽ കളിച്ച വേളയിലായിരുന്നു ഇത്. കൂടാതെ പരമ്പരാഗത കർഷക കുടുംബമാണ് ഗില്ലിന്റേത്. ലഖ്വീന്ദറും മുത്തച്ഛനുമെല്ലാം കൃഷിക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക