കേരളത്തില്‍ ഇന്ന് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.19 പേർ മരണമടഞ്ഞു. നിലവില്‍ 67795 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചിൽ 22 ആരോഗ്യപ്രവർത്തകരുണ്ട്. 91931 സംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചു.
6653 പേർ രോഗമുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവ് ഒരാഴ്ചയിൽ ഉണ്ടായി. ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വർധിച്ചു. ഈ മാസം ഒന്നാം തീയതി 33579 സാംപിളുകൾ പരിശോധിച്ചു. 52940, 59635,84007,91932 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ച സാംപിളുകളുടെ എണ്ണം.
കടുത്ത പ്രതിരോധം തീർത്തതിനാലാണ് ഇതുവരെേയും നിരവധി പേരെ കൊവിഡ് ബാധിക്കാതിരുന്നതും കൊവിഡ് വ്യാപനം മന്ദഗതിയിലായതും. കൊവിഡ് ചികിത്സയ്ക്കായി പൂർണസജ്ജരാവാനും മരണനിരക്ക് കുറയ്ക്കാനും നമ്മുക്കായി. കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നില്ല എന്നത് ഈ രംഗത്ത് കൂടുതൽ ഗൗരവത്തോടെ ഇടപെടണം എന്ന സന്ദേശമാണ് തരുന്നതെന്നും മുഖമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക