വയനാട് വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള നീക്കത്തിനെതിരെ ജില്ലയില്‍ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ഞായറാഴ്ച എല്ലാ പഞ്ചായത്തുകളിലും വിളംബരജാഥ സംഘടിപ്പിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ആറു വില്ലേജുകളാണ് പരിസ്ഥിതിലോല കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടത്. ആകെ 118 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയുടെ വിസ്തീര്‍ണം.
പൊതുജനങ്ങള്‍ക്കും മറ്റും പരാതികളറിയിക്കാന്‍ അറുപത് ദിവസത്തെ സാവകാശമുണ്ട്. കരട് വിജ്ഞാപനം പിന്‍വലിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക